ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഇ എന്‍ കൃഷ്ണദാസ് നമ്പൂതിരിക്കും മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എസ് കേശവന്‍ നമ്പൂതിരിക്കും യോഗക്ഷേമസഭ ജന.സെക്രട്ടറി ശ്രീ രാധാകൃഷ്ണന്‍ പോറ്റി അഭിനന്ദനങ്ങള്‍ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഉപസഭ രക്ത ദാന ക്യാമ്പ് 11/10/14 തിയ്യതി അരുവിക്കര ഗവ. എല്‍.പി സ്കൂളില്‍ വെച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരo മെഡിക്കല്‍ കോളേജുമായി സഹകരിച്ചാണ് ഈ പദ്ധതി വിജയകരമായി നടത്തിയത്. ഇതില്‍ ഉപസഭാഅംഗങ്ങളായ 30 പേര്‍ രക്തം ദാനം നല്‍കി.
കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഉപസഭയിലുള്ള പുതുമന ഇല്ലത്ത്ശ്രീ ഡോ. ഗോവിന്ദന്‍ നമ്പൂതിരിക്ക് സാങ്കേതിക സംഭാവനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.ടാഗോര്‍ കലാകേന്ദ്രവും കാഞ്ഞങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍വെച്ച് ബഹു. കൃഷിമന്ത്രി ശ്രീ കെ.പി മോഹനന്‍ അവാര്‍ഡ് സമ്മാനിച്ചു.
പുത്തിലോട്ട് ഉപസഭ അര്‍ദ്ധവാര്‍ഷിക സമ്മേളനവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും 06/10/14 ല്‍ പുതിലോട്ട് വെച്ച് നടത്തി.യോഗക്ഷേമസഭ മുന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീ പി.എന്‍ ദാമോദരന്‍ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു.