scroller

Saturday, October 18, 2014

അഭിനന്ദനങ്ങള്‍

ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഇ എന്‍ കൃഷ്ണദാസ്‌ നമ്പൂതിരിക്കും മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എസ് കേശവന്‍ നമ്പൂതിരിക്കും യോഗക്ഷേമസഭ ജന.സെക്രട്ടറി ശ്രീ രാധാകൃഷ്ണന്‍ പോറ്റി  അഭിനന്ദനങ്ങള്‍ അറിയിച്ചു.
Best Blogger Tips

Monday, October 13, 2014

അരുവിക്കര ഉപസഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു








തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഉപസഭ രക്ത ദാന ക്യാമ്പ് 11/10/14 തിയ്യതി അരുവിക്കര ഗവ. എല്‍.പി സ്കൂളില്‍ വെച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരo മെഡിക്കല്‍ കോളേജുമായി സഹകരിച്ചാണ്  ഈ പദ്ധതി വിജയകരമായി നടത്തിയത്. ഇതില്‍ ഉപസഭാഅംഗങ്ങളായ 30 പേര്‍ രക്തം ദാനം നല്‍കി.
Best Blogger Tips

Sunday, October 12, 2014

അവാര്‍ഡ് ലഭിച്ചു


കാസര്‍ഗോഡ്‌ കാഞ്ഞങ്ങാട് ഉപസഭയിലുള്ള പുതുമന ഇല്ലത്ത്ശ്രീ ഡോ. ഗോവിന്ദന്‍ നമ്പൂതിരിക്ക് സാങ്കേതിക സംഭാവനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.ടാഗോര്‍ കലാകേന്ദ്രവും കാഞ്ഞങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍വെച്ച് ബഹു. കൃഷിമന്ത്രി ശ്രീ കെ.പി മോഹനന്‍ അവാര്‍ഡ് സമ്മാനിച്ചു.
Best Blogger Tips

അവശ്യസാധനങ്ങള്‍ വിതരണം നടത്തി



തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഉപസഭയുടെ നേതൃത്വത്തില്‍ തൃപ്പാദപുരം അനാഥമന്ദിരത്തില്‍ അരി,പച്ചക്കറി,സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവ വിതരണം നടത്തി.
Best Blogger Tips

Friday, October 10, 2014

പുത്തിലോട്ട് ഉപസഭ അര്‍ദ്ധവാര്‍ഷിക സമ്മേളനം



പുത്തിലോട്ട് ഉപസഭ അര്‍ദ്ധവാര്‍ഷിക സമ്മേളനവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും 06/10/14 ല്‍ പുതിലോട്ട് വെച്ച് നടത്തി.യോഗക്ഷേമസഭ മുന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീ  പി.എന്‍ ദാമോദരന്‍ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു.
Best Blogger Tips

Wednesday, October 1, 2014

ആദരാഞ്ജലികള്‍

യോഗക്ഷേമസഭ ചീഫ് റിട്ടേണിംഗ് ഓഫീസര്‍ എം.ജി ഗോവിന്ദന്‍ നമ്പൂതിരിയുടെ ജേഷ്ഠ സഹോദരനും മുന്‍ കേന്ദ്ര നിര്‍വാഹക സമിതി അംഗവുമായ എം.ജി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ ദേഹവിയോഗത്തില്‍ യോഗക്ഷേമസഭയുടെ ആദരാഞ്ജലികള്‍.
Best Blogger Tips

Sunday, September 14, 2014

ആര്‍ഷം 2014 കൊടിയിറങ്ങി

മാതൃഭൂമി, പാലക്കാട്‌14/09/14
Best Blogger Tips

Saturday, September 13, 2014

ആര്‍ഷം 2014 ന് ഇന്ന് പതാക താഴും

മനോരമ , പാലക്കാട്‌ 13/09/14


മാതൃഭൂമി , പാലക്കാട്‌ 13/09/14


Best Blogger Tips

Thursday, September 11, 2014

ആര്‍ഷം 2014 ന് തിരിതെളിയുന്നു



മാതൃഭൂമി പാലക്കാട്‌,11/092014
മാതൃഭൂമി പാലക്കാട്‌,10/092014



Best Blogger Tips

Thursday, September 4, 2014

ശാന്തിക്കാരുടെ പ്രതികരണം ആരായുന്നു


മുകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്തയോടുള്ള ശാന്തിക്കാരുടെ പ്രതികരണം യോഗക്ഷേമസഭ സംസ്ഥാന ജന.സെക്രട്ടറി ശ്രീ രാധാകൃഷ്ണന്‍ പോറ്റി ആരായുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അദ്ദേഹത്തെ അറിയിക്കുക. ഫോണ്‍ നം.96 45 76 76 12 .
Best Blogger Tips

Tuesday, September 2, 2014

ഒരു നിര്‍ധന ബ്രാഹ്മണ കുടുംബത്തിന് സഹായം അപേക്ഷിക്കുന്നു

ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന് വേണ്ടി ഒരു ബ്രാഹ്മണ കുടുംബം നമ്മളോട് അപേക്ഷിക്കുന്നു, അന്വേഷിച്ചു അര്‍ഹിക്കുന്നവര്‍ എന്ന് അറിഞ്ഞതിനാല്‍ കഴിവുള്ളവര്‍ ചെറുത്‌ എങ്കിലും ഒരു സഹായം എത്രയും വേഗം എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

തൃപ്പൂണിത്തുറ പുതിയകാവ്(Cheriya Thennattu mana) സ്വദേശിയായ സുമോദിന്റെ രണ്ടാമത്തെ മകളാണ് രണ്ടാമത്തെ ശസ്ത്രക്രിയ കാത്തു കഴിയുന്നത്. ഏഴ് മാസം മാത്രം പ്രായമുള്ള ഈ കുട്ടിക്കിത് രണ്ടാമത്തെ ശസ്ത്രക്രിയയാണ്. ജനുവരിയില്‍ ജനിച്ച കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടതിനാല്‍ അമൃതയില്‍ അഡ്മിറ്റ് ചെയ്യുകയും അത് 'Vein of Galen Mal function' എന്ന അസുഖമാണെന്ന് തിരിച്ചറിയുകയും ചെയ്തു. കേരളത്തില്‍ ചികിത്സയില്ലാത്തതിനാല്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് ഉള്ള ആംബുലന്‍സില്‍ ബാംഗ്ലൂര്‍ നാരായണഹൃദയാലയയില്‍ ചികിത്സ തേടുകയും ചെയ്തു. ബ്രെയിനില്‍ അധികം വെയിന്‍ വളരുന്ന അസുഖമാണിത്. എട്ടര ലക്ഷം രൂപ ചിലവില്‍ ആദ്യ സര്‍ജ്ജറി ചെയ്തു. പിന്നീട് മാസാമാസം അമൃതയില്‍ പരിശോധനകളൊക്കെയുണ്ട്. ഈ മാസത്തെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം സര്‍ജ്ജറി നടത്തുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. അതിലേക്ക് അഞ്ച് ലക്ഷത്തോളം രൂപയാണ് ചിലവ്. ആദ്യത്തെ സര്‍ജ്ജറി മുതല്‍ തന്നെ ഏറേ ബുദ്ധിമുട്ടുന്നു. കുട്ടിയെ നോക്കുന്ന ഡോക്ടര്‍ ലീവില്‍ പോകുന്നത് കൊണ്ട് സെപ്തംബര്‍ നാലിന് തന്നെ കാണിക്കാന്‍ പറഞ്ഞിരിക്കുകയാണ്


Best Blogger Tips

Tuesday, August 12, 2014

ആറ്റിങ്ങല്‍ ഉപസഭാ ഓണ്‍ലൈന്‍ ആല്‍ബം

ആറ്റിങ്ങല്‍ ഉപസഭയുടെ ഓണ്‍ലൈന്‍ ആല്‍ബം കാണാനായി ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
Best Blogger Tips

Friday, July 25, 2014

ആദരാഞ്ജലികള്‍

യോഗക്ഷേമ വനിതാസഭ സംസ്ഥാന പ്രസിഡന്റ്‌ പി. ഉഷാദേവിയുടെ പിതാവ് ആലപ്പുഴ കളര്‍കോട് വെള്ളിയോട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി(86) വാര്‍ധക്യ സഹജമായ അസുഖം മൂലം അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ യോഗക്ഷേമസ ജന.സെക്രട്ടറി രാധാകൃഷ്ണന്‍ പോറ്റി അനുശോചനം രേഖപ്പെടുത്തി.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org