ചേലക്കുളം : 16-05-2010:ഇവിടെ നടന്ന ഉപസഭാ വാര്‍ഷികത്തോട് അനുബന്ധിച്ച് "കണിവെള്ളരി" എന്ന സ്മരണികയും ജില്ലാ വനിതാ സമ്മേളനത്തിന് അവതരിപ്പിച്ച പ്രബന്ധങ്ങളുടെ ഒരു ഓഡിയോ സി ഡി യും- "വാല്‍ക്കണ്ണാടി" - പ്രസിദ്ധീകരിച്ചു. വാര്‍ഷിക പൊതു യോഗത്തില്‍ ഉപസഭയിലെ കുടുംബാംഗങ്ങള്‍ ഉത്സാഹത്തോടെ ഒത്തുചേര്‍ന്നു. തുടര്‍ന്ന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികളും വാര്‍ഷികത്തിന് മാറ്റുകൂട്ടി.
chelakkulam upasabha smaranika - "kanivellari"
"Valkannadi"-audio CD
click to enlarge view
തൃപ്പൂണിത്തുറ: 01-05-2010 : നമ്മുടെ ആചാര, അനുഷ്ടാനങ്ങള്‍ നഗര തിരക്കുകള്‍ക്കിടയിലും വിധിയാംവണ്ണംനടത്തുന്നതിനായി സ്ഥാപിതമായതാണ് ഇവിടുത്തെ "അന്യോന്യം നാലുകെട്ട്". പിത്രുക്രിയകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഷോഡശ ക്രിയകള്‍ എല്ലാം ഭംഗിയായി നടത്തുവാന്‍ ഇവിടെ സൗകര്യം ഒരുക്കിയിരിക്കുന്നു. നലുകെട്ടിനോട് ചേര്‍ന്നുതന്നെ ക്ഷേത്ര കുളം ഉള്ളതിനാല്‍ മുങ്ങിക്കുളിയും ഇവിടെ സാധ്യമാണ്.
ഉപനയനം കഴിഞ്ഞ ഉണ്ണികള്‍ക്ക് സന്ധ്യാവന്ദനം മുതല്‍ ഉള്ള നിത്യകര്‍മങ്ങള്‍ ഒതിക്കൊന്മാരില്‍നിന്നും പഠിക്കുവാന്‍ഉദ്ദേശിച്ച് ഒരു ശിബിരം ഇവിടെ നടന്നുവരുന്നു. ഋഗ് - യജുര്‍ വേദ വിഭാങ്ങളിലായി 25 ഓളം കുട്ടികള്‍ ശിബിരത്തില്‍പങ്കെടുത്തുവരുന്നു.