യോഗക്ഷേമസഭ-ഓച്ചിറ ഉപസഭ
ഓച്ചിറ ഉപസഭയുടെ 2013 ജൂലൈ മാസത്തെ പൊതുയോഗം 07 ജൂലൈ 2013 ഞായറാഴ്ച്ച പകൽ 2-മണിക്കു കാപ്പിൽ മേക്കു പച്ചംകുളത്തില്ലത്തു വെച്ച് ഉപസഭാ പ്രസിഡന്റ് ബ്രഹ്മശ്രീ. ക്ടാക്കോട്ടില്ലം സുരേഷ് പോറ്റിയുടെ അധ്യക്ഷതയിൽ നടത്തി. കൊല്ലം ജില്ലാ പ്രസിഡന്റ് ബ്രഹ്മശ്രീ. അഭിലാഷ് ഭട്ടതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം
നിർവഹിച്ചു.
നിർവഹിച്ചു.
ഈശ്വരപ്രാർത്ഥനയ്ക്കു ശേഷം ബ്രഹ്മശ്രീ. നാരായണൻ പോറ്റി സ്വാഗതമാശംസിച്ചു. 2013 സപ്തംബറിൽ നടക്കുന്ന സംസ്ഥാന സമ്മേളനം യോഗക്ഷേമസഭയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖിതമാക്കുന്നതിനു നാം മനവും തനുവും മറന്നു
പ്രവർത്തിക്കണമെന്നു ഉപസഭ പ്രസിഡന്റ് ആഹ്വാനം ചെയ്തു. സംസ്ഥാന സമ്മേളനത്തെക്കുറിചുള്ള വിവരങ്ങൾ ജനറൽ കൺവീനർ ബ്രഹ്മശ്രീ. ക്ടാക്കോട്ടില്ലം രാധാകൃഷ്ണൻ പോറ്റി വിശദീകരിച്ചു.
പ്രവർത്തിക്കണമെന്നു ഉപസഭ പ്രസിഡന്റ് ആഹ്വാനം ചെയ്തു. സംസ്ഥാന സമ്മേളനത്തെക്കുറിചുള്ള വിവരങ്ങൾ ജനറൽ കൺവീനർ ബ്രഹ്മശ്രീ. ക്ടാക്കോട്ടില്ലം രാധാകൃഷ്ണൻ പോറ്റി വിശദീകരിച്ചു.
താഴെ പറയുന്ന കാര്യങ്ങൾ യോഗത്തിൽ തീരുമാനിച്ചു:
1. സംസ്ഥാനസമ്മേളനത്തിൽ എല്ലാ അംഗങ്ങളുടെയും സാന്നിദ്ധ്യസഹകരണം.
2. അംഗസംഖ്യവർദ്ധനവു.
3. രാമായണമാസാചരണവും ബോധവത്കരണ ശിബിരവും.
4. നാലമ്പല ദർശനവും ഉല്ലാസയാത്രയും.
5. ബാങ്ക് അക്കൗണ്ട് ഓപ്പറേഷൻ.

