scroller

Thursday, January 30, 2014

യോഗക്ഷേമസഭ കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തി



കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ശാന്തിക്കാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ അധികൃതരുമായി ചര്‍ച്ച നടത്തി.ശാന്തിക്കാരെ കണ്ടിജന്‍സി വിഭാഗത്തില്‍നിന്നും എസ്ടാബ്ലിഷ്മെന്‍റ് വിഭാഗത്തിലേക്ക് മാറ്റുക, റിസേര്‍വ് ശാന്തിക്കാരെ നിയമിക്കുക, ആനപ്പുറത്ത് കയറുന്ന ശാന്തിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, ദേവസ്വം ജീവനക്കാരെ ഇ എസ് ഐ പരിധിയില്‍ കൊണ്ടുവരിക എന്നിവ തത്വത്തില്‍ അംഗീകരിച്ചു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിനിധീകരിച്ച്‌ പ്രസിഡന്‍റ് ശ്രീ.ഭാസ്കരന്‍ നായര്‍, മെമ്പര്‍ ശ്രീ.ബാഹുലേയന്‍, സെക്രട്ടറി രാജലക്ഷ്മി, കമ്മീഷണര്‍ ശ്രീ. ഹരിദാസ്‌ എന്നിവരും യോഗക്ഷേമസഭയെ പ്രതിനിധീകരിച്ച്‌ ജനറല്‍ സെക്രട്ടറി ശ്രീ.രാധാകൃഷ്ണന്‍ പോറ്റി, വൈസ് പ്രസിഡന്‍റ് ശ്രീ.വല്ലഭന്‍ നമ്പൂതിരിപ്പാട്, ജോ.സെക്രട്ടറി ശ്രീ.രുദ്രന്‍ നമ്പൂതിരി, തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ശ്രീ. ശ്രീകുമാര്‍ പഴയിടം, തൃശൂര്‍ ജില്ലാ സെക്രട്ടറി ശ്രീ.ചെമ്മരം നാരായണന്‍, യോഗക്ഷേമസഭ മുന്‍ ജന.സെക്രട്ടറി മുല്ലനേഴി ശിവദാസന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
Best Blogger Tips

Wednesday, January 29, 2014

യോഗക്ഷേമസഭ ശാന്തിക്കാരുടെ വിവരം ശേഖരിക്കുന്നു


Best Blogger Tips

ശ്രീ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ അനുമോദിച്ചു

പദ്മശ്രീ പുരസ്‌കാരം നേടിയ ശ്രീ വിഷ്ണു നാരായണന്‍ നമ്പൂതിരിയെ യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ രാധാകൃഷ്ണന്‍ പോറ്റി അനുമോദിച്ചു.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org