Wednesday, February 26, 2014
ഏറണാകുളം ജില്ലാ സഭ അര്‍ദ്ധവാര്‍ഷിക സമ്മേളനം നടത്തി
യോഗക്ഷേമസഭ ഏറണാകുളം ജില്ലാ സഭയുടെ അര്‍ദ്ധവാര്‍ഷിക സമ്മേളനം 2014 ഫെബ്രുവരി 16 ഞായറാഴ്ച്ച വളയന്‍ ചിറങ്ങര ശ്രീ ശങ്കര കോളേജില്‍ വെച്ച് നടത്തി. യോഗക്ഷേമസഭ സംസ്ഥാന വൈസ്.പ്രസിഡന്റ് ശ്രീ ടി.ആര്‍ വല്ലഭന്‍ നമ്പൂതിരിപ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡന്റ് ശ്രീ.പി എന്‍ ഡി നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ. എന്‍ പി പി നമ്പൂതിരിയെ ശ്രീ. സ്വര്‍ണത്ത് നാരായണന്‍ നമ്പൂതിരിപ്പാട് പൊന്നാടഅണിയിച്ച് ആദരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഏറണാകുളം ജില്ലാ സഭയുടെ ബ്ലോഗ് സന്ദര്‍ശിക്കുക http://ernakulamjillasabha. blogspot.com
Thursday, February 13, 2014
എറണാകുളം ക്രിക്കറ്റ് ലീഗിൽ തൃപ്പൂണിത്തുറ ഉപസഭ വിജയികള്‍
എറണാകുളം ജില്ല യോഗക്ഷേമ യുവജന സഭയുടെ ആഭിമുഖ്യത്തിൽ പറവൂർ മുനിസിപൽ
ഗ്രൗണ്ടിൽ വച്ച് നടന്ന എറണാകുളം ക്രിക്കറ്റ് ലീഗിൽ (ECL) തൃപ്പൂണിത്തുറ ഉപസഭ വിജയികളായി രണ്ടാം സ്ഥാനം കുന്നത്ത്നാട് ഉപസഭ.
Monday, February 10, 2014
ശ്രീ വി എം സുധീരന് അഭിനന്ദനങ്ങള്‍
ഉചിതമായ തീരുമാനം. പുതിയ കെ പി സി സി പ്രസിഡന്റ്ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. വി എം സുധീരന് യോഗക്ഷേമസഭയുടെ അഭിനന്ദനങ്ങള്‍
Friday, February 7, 2014
Monday, February 3, 2014
Sunday, February 2, 2014
യോഗക്ഷേമസഭ അതിഥി മന്ദിരത്തിന്‍റെ ഷെയറുകള്‍ വാങ്ങാന്‍ താത്പര്യമുള്ളവരുടെ ശ്രദ്ധയ്ക്ക്
യോഗക്ഷേമസഭയുടെ കീഴിലുള്ള ഗുരുവായൂരിലെ അതിഥി മന്ദിരത്തിന്‍റെ ഷെയറുകള്‍ വാങ്ങാന്‍ താത്പര്യമുള്ള യോഗക്ഷേമം കുടുംബാംഗങ്ങള്‍ക്ക് ഇപ്പോള്‍ അതിനുള്ള സൗകര്യം ലഭ്യമാണ് . ഷെയറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് യോഗക്ഷേമസഭ സംസ്ഥാന ജന.സെക്രട്ടറി ശ്രീ. രാധാകൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഷെയര്‍ ഹോള്‍ഡ്‌സിന്, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ നോണ്‍. എ സി / എ സി ( 2014 ഏപ്രില്‍ മുതല്‍) റൂമുകള്‍ വര്‍ഷത്തില്‍ രണ്ടു ദിവസം സൗജന്യമായി ലഭ്യതക്കനുസരിച്ച് താമസിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:-
ശ്രീ. രാധാകൃഷ്ണന്‍ പോറ്റി
ജന. സെക്രട്ടറിയോഗക്ഷേമസഭ
rkpotty2010@gmail.com
9645767612
Subscribe to:
Posts (Atom)