തൃപ്പൂണിത്തുറ: 01-05-2010 : നമ്മുടെ ആചാര, അനുഷ്ടാനങ്ങള്‍ നഗര തിരക്കുകള്‍ക്കിടയിലും വിധിയാംവണ്ണംനടത്തുന്നതിനായി സ്ഥാപിതമായതാണ് ഇവിടുത്തെ "അന്യോന്യം നാലുകെട്ട്". പിത്രുക്രിയകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഷോഡശ ക്രിയകള്‍ എല്ലാം ഭംഗിയായി നടത്തുവാന്‍ ഇവിടെ സൗകര്യം ഒരുക്കിയിരിക്കുന്നു. നലുകെട്ടിനോട് ചേര്‍ന്നുതന്നെ ക്ഷേത്ര കുളം ഉള്ളതിനാല്‍ മുങ്ങിക്കുളിയും ഇവിടെ സാധ്യമാണ്.
ഉപനയനം കഴിഞ്ഞ ഉണ്ണികള്‍ക്ക് സന്ധ്യാവന്ദനം മുതല്‍ ഉള്ള നിത്യകര്‍മങ്ങള്‍ ഒതിക്കൊന്മാരില്‍നിന്നും പഠിക്കുവാന്‍ഉദ്ദേശിച്ച് ഒരു ശിബിരം ഇവിടെ നടന്നുവരുന്നു. ഋഗ് - യജുര്‍ വേദ വിഭാങ്ങളിലായി 25 ഓളം കുട്ടികള്‍ ശിബിരത്തില്‍പങ്കെടുത്തുവരുന്നു.