തുടന്ന് പൂക്കള മത്സരം, കുട്ടികള്‍ക്കായുള്ള ചിത്ര രചന,ക്വിസ്സ്,ലളിതഗാനം,തുടങ്ങിയ ആഘോഷ പരിപാടികളും അരങ്ങേറി.
ഉച്ചയ്ക്ക് നടന്ന വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വനിതകള്‍ക്കായുള്ള മ്യൂസിക്കള്‍ ചെയര്‍,ഫില്ലിംഗ് ദി ബോട്ടില്‍,സുന്ദരിക്ക് പൊട്ടു തൊടല്‍,ഇഷ്ട്ടിക പിടിത്തം മുതലായ പരിപാടികളും നടന്നു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം യോഗക്ഷേമ സഭ ഉപസഭ പ്രസിഡന്റ് ടി.എ ഗോവിന്ദന്‍ നമ്പൂതിരി അധ്യക്ഷതയില്‍ വി.എന്‍ വാസുദേവന്‍ നമ്പൂതിരി ഉത്ഘാടനം ചെയ്തു.ഈയ്യക്കാട് നാരായണനന്‍ നമ്പൂതിരി മത്സരവിജയികള്‍ക്കായി സമ്മാനദാനവും നിര്‍വഹിച്ചു.