scroller

Thursday, October 25, 2012

Sunday, October 21, 2012

യോഗക്ഷേമസഭ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം

: 21 Oct 2012
അങ്കമാലി: യോഗക്ഷേമസഭ അങ്കമാലി ഉപസഭയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി ടി.ആര്‍. വല്ലഭന്‍ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് സ്വര്‍ണത്ത് നാരായണന്‍ നമ്പൂതിരിപ്പാട്, വനിത സഭാ പ്രസിഡന്റ് ദേവകീ അന്തര്‍ജനം, സംസ്ഥാന സമിതിഅംഗം കേശവന്‍ നമ്പൂതിരി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

എളവൂര്‍ പുത്തന്‍കാവ് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണയോഗത്തില്‍ ഉപസഭാ പ്രസിഡന്റ് കൊട്ടേക്കാട് നാരായണന്‍ നമ്പൂതിരി അധ്യക്ഷനായി. കൃഷ്ണന്‍ ഭട്ടതിരിപ്പാട്, മാലതി ദേവി, മൊതലക്കോടത്ത് ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
Best Blogger Tips

Saturday, October 20, 2012

ശ്രദ്ധേയമായ പൊതുപ്രവര്‍ത്തനം - വിഷ്ണു നമ്പൂതിരിക്ക് അഭിനന്ദനങ്ങള്‍

20-10-2012: പൊതുകാര്യങ്ങളില്‍ ഇടപെടുന്നതിനു പൊതുവേ ഉത്സാഹം കാട്ടാത്ത നമ്മുടെ ആള്‍ക്കാര്‍ക്ക് ഇതാ ഒരു വ്യത്യസ്ത മാതൃക.  ശാരീരികമായ വെല്ലുവിളികളെ കണക്കാക്കാതെ പൊതുസമൂഹത്തിനായി  തന്നാലാവുന്നത് ചെയ്യുന്ന വിഷ്ണു നമ്പൂതിരിക്ക് സഭയുടെ അഭിനന്ദനങ്ങള്‍.
സഭയുടെ ആലുവ ഉപസഭയിലെ സജീവ പ്രവര്‍ത്തകനും എറണാകുളം ജില്ല കമ്മറ്റി അംഗവുമാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മറ്റൊരു പ്രവര്‍ത്തന മേഖലയെക്കുറിച്ച് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്തക്ക് ഇവിടെ ക്ലിക്കുക 
Best Blogger Tips

Thursday, October 4, 2012

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org