: 21 Oct 2012
അങ്കമാലി: യോഗക്ഷേമസഭ അങ്കമാലി ഉപസഭയുടെ
നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. സംസ്ഥാന
പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി ടി.ആര്‍.
വല്ലഭന്‍ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് സ്വര്‍ണത്ത് നാരായണന്‍
നമ്പൂതിരിപ്പാട്, വനിത സഭാ പ്രസിഡന്റ് ദേവകീ അന്തര്‍ജനം, സംസ്ഥാന സമിതിഅംഗം കേശവന്‍ നമ്പൂതിരി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
എളവൂര്‍ പുത്തന്‍കാവ് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണയോഗത്തില്‍
ഉപസഭാ പ്രസിഡന്റ് കൊട്ടേക്കാട് നാരായണന്‍ നമ്പൂതിരി അധ്യക്ഷനായി. കൃഷ്ണന്‍
ഭട്ടതിരിപ്പാട്, മാലതി ദേവി, മൊതലക്കോടത്ത് ദാമോദരന്‍ നമ്പൂതിരി എന്നിവര്‍
പ്രസംഗിച്ചു.