scroller

Monday, April 12, 2010

ദശദിന വ്യക്തിത്വ വികസന ക്യാമ്പ് കൊടുമണ്‍ സ്കൂളില്‍ സമാപിച്ചു

കൊടുമണ്‍ : ഏപ്രില്‍ ഒന്ന് മുതല്‍ ഇവിടെ നടന്നുവന്ന വ്യക്തിത്വ വികസന ശിബിരം ഇന്ന് ( 10 - 04 - 2010 ന് ) ഗംഭീരമായി സമാപിച്ചു. 120 ബാലികാബാലന്മാര്‍ ഉത്സാഹത്തോടെ പങ്കെടുത്ത ഈ ക്യംപ്‌ സഭയുടെ എല്ലാ ഘടകങ്ങള്‍കും അനുകരണീയമായ മാതൃകയാണ്.
ബ്രാഹ്മണന്‍
എന്ന നിലയില്‍ നാമെല്ലാവരും അവശ്യം അറിയേണ്ടതും ആചരിക്കെണ്ടതുമായ നിത്യകര്‍മങ്ങള്‍, സാമൂഹ്യ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ആണ്‍ - പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം കൌണ്സലിംഗ്, പ്രാണായാമം, ധ്യാനം, ഭഗവത് ഗീത, മഹാഭാരതം കഥാപാത്രങ്ങളെ പരിചയപ്പെടുത്തല്‍, ഭാരതീയസംസ്കാരത്തിന്‍റെ ശാസ്ത്രീയ പശ്ചാത്തലം, രക്ഷാകര്‍ത്താക്കള്‍ക്കായി ക്ലാസ്സ്‌, സംസ്കൃത പഠനം, കളികളും കലപരിപാടികളും തുടങ്ങി നമ്മുടെ കുട്ടുകളുടെ സമഗ്ര വ്യക്തിത്വ, വീക്ഷണ വികസനത്തിനുതകുന്ന ഏതാണ്ട് എല്ലാവിഷയങ്ങളെയും സ്പര്‍ശിച്ചുകൊണ്ടാണ് ക്യാമ്പ്‌ നടന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി വിദഗ്ദ്ധരായ വാഗ്മികളെയും ആചാര്യന്മാരെയും പ്രഭാഷകരെയുമൊക്കെ ഇതിന്നായി ഇവിടെ എത്തിക്കുവാന്‍ നമുക്ക് സാധിച്ചു. തുടക്കം മുതല്‍ തന്നെ വളരെ ചിട്ടയായും അച്ചടക്കത്തോടും കൂടി പരിമിതികളും അസൌകര്യങ്ങളും എല്ലാം മറന്നു ഒരു കൂട്ടായ്മയായി കുട്ടിക്കൂട്ടം പത്തു ദിവസങ്ങളെയും ആഘോഷമാക്കിതീര്‍ത്തു.

ചില കുട്ടികളുടെ വിലയിരുത്തലുകള്‍ ശ്രദ്ധിക്കൂ.....








(വീഡിയോ ദൃശ്യം ലഭിക്കുനില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു അഡോബ് ഫ്ലാഷ് പ്ലയെര്‍ ഡൌണ്‍ലോഡ് ചെയ്യുക)


Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org