Thursday, February 28, 2013
Saturday, February 23, 2013
Parinaya Fest at Angadippuram
]cnWb
{_mÒWkaql¯nse
hnhml{]mbambhÀ¡v A\ptbmPyamb h[qhc³amsc
Is¯m³ tbmKt£ak`
ae¸pdw PnÃm I½nänbpw ]cnWb Ch³kv Bâv Imätdgvkv
tNÀ¶v \S¯p¶Hcp \qX\
kwcw`w A§mSn¸pdw IÃymWn IÃymW aÞ]¯n 20/
04/2013 i\nbmgvN
]cnWbw F¶ t]cn \S¯s¸Sp¶p. kam\kwkv¡mcapÅ aäp
k`Isf IqSn DÄs¸Sp¯
\S¯p¶ Cu kwcw`¯n kapZmb AwK§fpsS
klIcWhpw km¶n²yhpw
{]Xo£n¨psImÅp¶p.
Friday, February 22, 2013
Wednesday, February 20, 2013
കന്യാകുമാരി ജില്ല യോഗക്ഷേമസഭ
തക്കല: കന്യാകുമാരി ജില്ല യോഗക്ഷേമസഭയുടെ കുടുംബസംഗമം നടന്നു. രാവിലെ
തെക്കുമണ്‍മഠം സ്ഥാനികര്‍ ശ്രീനീലകണ്ഠരു പതാക ഉയര്‍ത്തി. വെണ്മാറ
നല്ലൂര്‍മഠം ദേവകി അന്തര്‍ജനം ഭദ്രദീപം കൊളുത്തിയതോടെ പരിപാടികള്‍ക്കു
തുടക്കമായി. തുടര്‍ന്ന് സഹസ്രനാമജപം, നാരായണീയ പാരായണം എന്നിവ നടന്നു.
സഭാംഗങ്ങളുടെ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. തിരുവനന്തപുരം
അരവിന്ദിന്റെ സംഗീതക്കച്ചേരിയും സംസ്‌കൃത കോളേജിലെ പ്രൊഫസര്‍ പ്രദീപ്
വര്‍മയുടെ പ്രഭാഷണവും ഉണ്ടായിരുന്നു. സമാപന സമ്മേളനത്തില്‍ സഭ പ്രസിഡന്റ്
ചൂഴാല്‍ കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
Tuesday, February 19, 2013
ആദരാഞ്ജലി
ശ്രീ. മാടമന കൃഷ്ണന്‍ നമ്പൂതിരി, പുത്തിലൊട്ട് ഉപസഭ മുന്‍ പ്രസിഡണ്ട് നിര്യാതനായി. യോഗക്ഷേമസഭയുടെ ആദരാഞ്ജലികള്‍.
Friday, February 15, 2013
Monday, February 11, 2013
പൂര്‍വ്വികസ്മരണയില്‍ നമ്പൂതിരി യോഗക്ഷേമസഭയുടെ പിറന്നാള്‍ ആഘോഷം തുടങ്ങി
അന്തിക്കാട്:പെരിങ്ങോട്ടുകര നമ്പൂതിരി യോഗക്ഷേമ സഭയുടെ 98-ാം സ്ഥാപകദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് മണി ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. കെ.ടി. മാധവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സാഹിത്യകാരി കെ.ബി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. നിസ്സഹായരായ സഹജീവികളെ സഹായിക്കുകയെന്നത്, ഓത്തുചൊല്ലി ഇല്ലത്ത് വ്രതമിരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ എഴുത്തിനെയും വായനയെയും എന്നും യാഥാസ്ഥിതികര്‍ എതിര്‍ത്തിട്ടുണ്ട്. തനിക്കും ഇത്തരം വിലക്കുകളെ അതിജീവിക്കേണ്ടിവന്നിട്ടുണ്ടെന്നും ശ്രീദേവി പറഞ്ഞു. സെക്രട്ടറി ശ്രീകുമാര്‍ താമരപ്പിള്ളി സ്ഥാപക അനുസ്മരണ പ്രഭാഷണം നടത്തി.
യോഗക്ഷേമ ഉപസഭാ പ്രസിഡന്റ് പി.എന്‍. നന്ദകുമാര്‍ നമ്പൂതിരി, സഭ ജോയിന്റ് സെക്രട്ടറി കെ.ടി. നാരായണന്‍, ഭരണസമിതിയംഗങ്ങളായ പി.എന്‍. സന്ദീപ്, കെ.എ. സാവിത്രി, പി.ആര്‍. രാമന്‍ നമ്പൂതിരി, സി.പി. നീലകണ്ഠന്‍ നമ്പൂതിരി, വൈസ് പ്രസിഡന്റ് പി.യു. ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
വെള്ളിയാഴ്ച രാവിലെ 10ന് കാമ്പസ് ഹരിതവത്കരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ശ്രീദേവി ഉദ്ഘാടനം ചെയ്യും. 11 ന് സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10ന് പിറന്നാള്‍ ആഘോഷം പി.സി. ചാക്കോ എം.പി. ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.മാരായ ഗീതാഗോപി, വി.എസ്. സുനില്‍കുമാര്‍, പി.എ. മാധവന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, ടി.എന്‍. പ്രതാപന്‍, സഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ. ഹരിനാരായണന്‍ എന്നിവര്‍ പങ്കെടുക്കും.
സമുദായ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണം - യോഗക്ഷേമ സഭ
Posted on: 08 Feb 2013
മഞ്ചേരി: സമുദായ സംഘടനാ നേതാക്കള്‍ സ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവനകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് യോഗക്ഷേമസഭ സംസ്ഥാന ജനറന്‍ സെക്രട്ടറി ടി.ആര്‍. വല്ലഭന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ അമിതമായ ഇടപെടലുകള്‍ ആശാസ്യമല്ലെന്നും യോഗക്ഷേമസഭ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വപഠന ശിബിരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ ബ്രാഹ്മണാക്ഷേപമടക്കമുള്ള പല പ്രസ്താവനകളും വസ്തുതകള്‍ മനസ്സിലാക്കാതെയുള്ളവയാണെന്നും അവയൊന്നും മാപ്പ് അര്‍ഹിക്കുന്നതല്ലെന്നും സംസ്ഥാന ജോ. സെക്രട്ടറി എം.പി. സുബ്രഹ്മണ്യന്‍ നമ്പൂതിരി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കൈപ്പള്ളി നീലകണ്ഠന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജില്ലാ നിരീക്ഷകന്‍ പി.എന്‍. രുദ്രന്‍ നമ്പൂതിരി, രാജന്‍ കുറുവ എന്നിവര്‍ ക്ലാസ്സെടുത്തു.
Tuesday, February 5, 2013
അറത്തില്‍ ഉപസഭ ശിബിരം
03-02-13 ല്‍ പുറച്ചേരി കല്ലംവള്ളി ഇല്ലത്ത് വച്ച് നടന്ന അറത്തില്‍ ഉപസഭ ശിബിരം, സംസ്ഥാന കോ-ഓര്ടിനെടര്‍ ശ്രീ ടി.സി.ശംഭു നമ്പുതിരി ഉദ്ഘാടനം ചെയ്തു.
Sunday, February 3, 2013
Saturday, February 2, 2013
Subscribe to:
Posts (Atom)