scroller

Sunday, April 7, 2013

യോഗക്ഷേമ വനിതാസഭാ സമ്മേളനം തുടങ്ങി

ആലപ്പുഴ: യോഗക്ഷേമ വനിതാ സഭയുടെയും ബാലസഭയുടെയും സംസ്ഥാന സമ്മേളനം ഏപ്രില്‍ 6,7 തീയതികളില്‍ നടക്കും. ചക്കുളത്തുകാവിലമ്മ ഓഡിറ്റോറിയത്തിലാണ് സമ്മേളനം. ആറിന് രാവിലെ 10 ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതുമന ശ്രീധരന്‍ നമ്പൂതിരി ദീപം തെളിയിക്കും. എന്‍.പി.പി.നമ്പൂതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തും. ഡോ. ദേവകീ ദേവി അന്തര്‍ജനം അധ്യക്ഷയാകും. വേദി ഒന്നില്‍ 12 ന് 'സ്ത്രീ സുരക്ഷാ നിയമ പരിരക്ഷ' എന്ന വിഷയത്തില്‍ അഡ്വ. വി.എസ്.മുരളീധരന്‍ നായര്‍ ക്ലാസ്സെടുക്കും. 2ന് ബാലസഭാ സമ്മേളനം മാലി എയര്‍ലൈന്‍സ് പൈലറ്റ് ഗാര്‍ഗി അന്തര്‍ജനം ഉദ്ഘാടനം ചെയ്യും. ഭരത് ശര്‍മ്മ അധ്യക്ഷനാകും. വേദി രണ്ടില്‍ 'സ്ത്രീ ശാക്തീകരണം-ആനുകാലിക പ്രസക്തി', 'മൈക്രോ ഫിനാന്‍സ് ക്രോഡീകരണം', 'ആചാരാനുഷ്ഠാനങ്ങള്‍ ആധുനിക കാലഘട്ടത്തില്‍' എന്നീ വിഷയങ്ങളില്‍ സംവാദം നടക്കും. മൂന്നിന് പ്രൊഫ. ഗീത ശ്രീരാമന്‍ വ്യക്തിത്വ വികസന ക്ലാസ്സെടുക്കും. നാലിന് വിവിധ കലാപരിപാടികളും കലാമത്സരങ്ങളും നടക്കും.

ഏഴിന് രാവിലെ 8 ന് വേദി ഒന്നില്‍ 150 വനിതകള്‍ പങ്കെടുക്കുന്ന തിരുവാതിരകളി, 8.30ന് സ്ത്രീ സുരക്ഷാ ദിനാചരണ പ്രകടനം എന്നിവ നടക്കും. 10ന് സ്ത്രീ സുരക്ഷാ ദിനാചരണ സമ്മേളനം തനൂജ എസ്.ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഡോ. ദേവകീ ദേവി അന്തര്‍ജനം അധ്യക്ഷയാകും. യോഗക്ഷേമസഭ ജനറല്‍ സെക്രട്ടറി ടി.ആര്‍.വല്ലഭന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വി.ടി.ഭട്ടതിരിപ്പാട് അനുസ്മരണ സമ്മേളനവും വിശിഷ്ടവ്യക്തികളെ ആദരിക്കല്‍ ജി.സുധാകരന്‍ എം.എല്‍.എ.യും ഉദ്ഘാടനം ചെയ്യും. യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ ഹരി മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ യോഗക്ഷേമ വനിതാ സഭ പ്രസിഡന്റ് ഡോ. ദേവകീ അന്തര്‍ജനം, യോഗക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.കൃഷ്ണന്‍ നമ്പൂതിരി, വനിതാസഭാ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം.ഡി.പി. നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org