scroller

Monday, September 30, 2013

യോഗക്ഷേമസഭ സമ്മേളനം സമാപിച്ചു


കൊല്ലം: ഭൂപരിഷ്‌കരണംമൂലം ദുരിതത്തിലായ ബ്രാഹ്മണസമുദായത്തിന്റെ ഇന്നത്തെ ജീവിതാവസ്ഥയെപ്പറ്റി പുനര്‍വായന നടത്തണമെന്ന് മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്ത് ഭൂരഹിതരായ ജന്മിമാരുള്ള കാര്യം വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. യോഗക്ഷേമസഭയുടെ 108-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമചന്ദ്രന്‍.
സാമൂഹികനീതിയിലധിഷ്ഠിതമായ ഭരണഘടനയാണ് നമ്മുടേത്. എല്ലാവര്‍ക്കും നീതി എന്ന തത്ത്വത്തിന്റെ സാക്ഷാത്കാരമാണ് അതിന്റെ ലക്ഷ്യം. എന്നാല്‍ ബ്രാഹ്മണസമൂഹം ഇന്നനുഭവിക്കുന്ന ദുരിതം ഈ സങ്കല്പത്തിന് വിരുദ്ധമാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. ഒരിഞ്ച് ഭൂമിപോലും ഇല്ലാതെയുള്ള അവസ്ഥ സമുദായത്തില്‍ പലര്‍ക്കുമുണ്ടായത് സാമൂഹിക മാറ്റത്തിന്റെ തിക്തഫലമാണ്. ബ്രാഹ്മണസമൂഹത്തിന്റെ അവസ്ഥ പ്രത്യേകമായിക്കണ്ട് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗക്ഷേമസഭ ഈ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ശക്തമായ തുടര്‍പ്രക്ഷോഭം നടത്തണം. മുന്നാക്കസമുദായ വികസന കോര്‍പ്പറേഷനില്‍ ബ്രാഹ്മണസമുദായത്തിന് പരിഗണന ലഭിച്ചില്ലെന്നത് നീതിനിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അവകാശങ്ങള്‍ക്കായുള്ള സഭയുടെ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് പറഞ്ഞു. ഭാരതീയ സംസ്‌കൃതിയുടെ സംരക്ഷണത്തിന് ഏറ്റവുമധികം സംഭാവന നല്‍കിയ സമൂഹമാണ് ബ്രാഹ്മണരുടേതെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സുഗതന്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് ചവറ രാജശേഖരന്‍, രക്ഷാധികാരി ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും സംസാരിച്ചു.
അഖില കേരള തന്ത്രിമണ്ഡലം, ശാന്തിക്ഷേമസഭ, വിവിധ ജില്ലാ സഭകള്‍, ഉപസഭകള്‍ എന്നിവ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ പോറ്റി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ജനറല്‍ സെക്രട്ടറി ആര്‍.രാധാകൃഷ്ണന്‍ പോറ്റി സ്വാഗതവും സ്വാതഗസംഘം ചെയര്‍മാന്‍ ഹരികുമാര്‍ ശര്‍മ്മ നന്ദിയും പറഞ്ഞു.
സമ്മേളനത്തിനുമുമ്പ് യോഗക്ഷേമസഭാംഗങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു. പ്രകടനം റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച് ചിന്നക്കടവഴി ടൗണ്‍ഹാളില്‍ സമാപിച്ചു.
Best Blogger Tips

Sunday, September 22, 2013

SahadharmamMatrimony.com Inagurated



Sahadharmam Matrimony.com, a community exclusive matrimonial portal devised by Kunnathunadu upasabha was inaugurated today by Sabha State General Secretary Sri T.R.V Namboothiripad. Sri.Krishnan Namboothiri , Secretary, Kunnathunadu Upasabha and Sri.Mahesh, President of Kunnathunadu Yogakshema Sabha Youth wing were present at the function.

Site charges no registration fee or any other charges. Members of Namboothiri and allied sub communities can register in the site and avail its services. For details:



Best Blogger Tips

ആഗ്നേയം 2013 പ്രോഗ്രാം ബുക്ക്


Best Blogger Tips

ആഗ്നേയം പതാക ജാഥ ആരംഭിച്ചു

നീലേശ്വരം: കൊല്ലത്ത് സപ്തംബര്‍ 27 മുതല്‍ 29വരെ നടക്കുന്ന യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തിന്റെ പതാകപ്രയാണം നീലേശ്വരത്ത് തുടങ്ങി. റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്.ശിവകുമാര്‍, ജാഥ ക്യാപ്റ്റന്‍ താമരക്കുളം വാസുദേവന്‍ നമ്പൂതിരിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്കുള്ള ശമ്പളകുടിശ്ശിക നല്‍കുന്നതിനുള്ള നടപടി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. കല്പമംഗലം നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. താമരക്കുളം വാസുദേവന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. കക്കാട് പരമേശ്വരന്‍ നമ്പൂതിരി, ടി.സി.ശംഭു നമ്പൂതിരി, വി.എന്‍.വാസുദേവന്‍ നമ്പൂതിരി, എം.ശ്രീധരന്‍ നമ്പൂതിരി, മധു മരങ്ങാട്, എ.പി.ബാലകൃഷ്ണന്‍ എമ്പ്രാന്തിരി, ഗിരിജ എന്നിവര്‍ സംസാരിച്ചു. പതാകജാഥ 27ന് രാവിലെ സമ്മേളന നഗരിയിലെത്തും. തുടര്‍ന്ന് പതാക ഉയര്‍ത്തും
report by: Kesavan Chettoor, Kannur Dist IT cell co-ordinator
 
 
Best Blogger Tips

തന്ത്രി നിയമനം - സഭാ നിലപാടും ദേവസ്വം ബോർഡ്‌ വിശദീകരണവും


Best Blogger Tips

സംസ്ഥാന സമ്മേളനം - പതാകജാഥ


Best Blogger Tips

Pookkode Upasabha - Onaaghosham


Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org