scroller

Sunday, September 22, 2013

ആഗ്നേയം പതാക ജാഥ ആരംഭിച്ചു

നീലേശ്വരം: കൊല്ലത്ത് സപ്തംബര്‍ 27 മുതല്‍ 29വരെ നടക്കുന്ന യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തിന്റെ പതാകപ്രയാണം നീലേശ്വരത്ത് തുടങ്ങി. റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്.ശിവകുമാര്‍, ജാഥ ക്യാപ്റ്റന്‍ താമരക്കുളം വാസുദേവന്‍ നമ്പൂതിരിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്കുള്ള ശമ്പളകുടിശ്ശിക നല്‍കുന്നതിനുള്ള നടപടി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. കല്പമംഗലം നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. താമരക്കുളം വാസുദേവന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. കക്കാട് പരമേശ്വരന്‍ നമ്പൂതിരി, ടി.സി.ശംഭു നമ്പൂതിരി, വി.എന്‍.വാസുദേവന്‍ നമ്പൂതിരി, എം.ശ്രീധരന്‍ നമ്പൂതിരി, മധു മരങ്ങാട്, എ.പി.ബാലകൃഷ്ണന്‍ എമ്പ്രാന്തിരി, ഗിരിജ എന്നിവര്‍ സംസാരിച്ചു. പതാകജാഥ 27ന് രാവിലെ സമ്മേളന നഗരിയിലെത്തും. തുടര്‍ന്ന് പതാക ഉയര്‍ത്തും
report by: Kesavan Chettoor, Kannur Dist IT cell co-ordinator
 
 
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org