ആലപ്പുഴ ജില്ലാസഭയുടെ ആഭിമുഖ്യത്തില്‍ മാവേലിക്കര മുന്സിപല്‍ ടൌണ്‍ഹാളില്‍ വെച്ച് മെയ് നാലാം തിയ്യതി ജഗദ്ഗുരു ആദി ശങ്കരാചാര്യ ജയന്തി ആഘോഷിച്ചു. ആഘോഷത്തിന്‍റെ ഭാഗമായുള്ള സമ്മേളനം കേന്ദ്ര മന്ത്രി ശ്രീ. കെ സി വേണുഗോപാല്‍ ഉത്ഘാടനം ചെയ്തു. യോഗക്ഷേമസഭ സംസ്ഥാന ജന.സെക്രട്ടറി ശ്രീ. രാധാകൃഷ്ണന്‍ പോറ്റി ശങ്കരജയന്തി സന്ദേശം നല്‍കി.മാവേലിക്കര നഗരപിതാവ് അഡ്വ കെ ആര്‍ മുരളീധരന്‍, യോഗക്ഷേമസഭ ദേശീയ കോഡിനേറ്റര്‍ പ്രൊഫ. എം വി സദാശിവന്‍ നമ്പൂതിരി,യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ശ്രീ കെ പി വിഷ്ണു നമ്പൂതിരി,യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി ഡോ. ഇ കൃഷ്ണന്‍ നമ്പൂതിരി,യോഗക്ഷേമസഭ സംസ്ഥാന വനിതാവിഭാഗം പ്രസിഡന്റ് ശ്രീമതി ഉഷാദേവി,യോഗക്ഷേമസഭ ജില്ലാ ട്രഷറര്‍ ശ്രീഎസ് വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.