scroller

Monday, February 11, 2013

പൂര്‍വ്വികസ്മരണയില്‍ നമ്പൂതിരി യോഗക്ഷേമസഭയുടെ പിറന്നാള്‍ ആഘോഷം തുടങ്ങി


അന്തിക്കാട്:പെരിങ്ങോട്ടുകര നമ്പൂതിരി യോഗക്ഷേമ സഭയുടെ 98-ാം സ്ഥാപകദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് മണി ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. കെ.ടി. മാധവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സാഹിത്യകാരി കെ.ബി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. നിസ്സഹായരായ സഹജീവികളെ സഹായിക്കുകയെന്നത്, ഓത്തുചൊല്ലി ഇല്ലത്ത് വ്രതമിരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ എഴുത്തിനെയും വായനയെയും എന്നും യാഥാസ്ഥിതികര്‍ എതിര്‍ത്തിട്ടുണ്ട്. തനിക്കും ഇത്തരം വിലക്കുകളെ അതിജീവിക്കേണ്ടിവന്നിട്ടുണ്ടെന്നും ശ്രീദേവി പറഞ്ഞു. സെക്രട്ടറി ശ്രീകുമാര്‍ താമരപ്പിള്ളി സ്ഥാപക അനുസ്മരണ പ്രഭാഷണം നടത്തി.

യോഗക്ഷേമ ഉപസഭാ പ്രസിഡന്റ് പി.എന്‍. നന്ദകുമാര്‍ നമ്പൂതിരി, സഭ ജോയിന്റ് സെക്രട്ടറി കെ.ടി. നാരായണന്‍, ഭരണസമിതിയംഗങ്ങളായ പി.എന്‍. സന്ദീപ്, കെ.എ. സാവിത്രി, പി.ആര്‍. രാമന്‍ നമ്പൂതിരി, സി.പി. നീലകണ്ഠന്‍ നമ്പൂതിരി, വൈസ് പ്രസിഡന്റ് പി.യു. ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

വെള്ളിയാഴ്ച രാവിലെ 10ന് കാമ്പസ് ഹരിതവത്കരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ശ്രീദേവി ഉദ്ഘാടനം ചെയ്യും. 11 ന് സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10ന് പിറന്നാള്‍ ആഘോഷം പി.സി. ചാക്കോ എം.പി. ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.മാരായ ഗീതാഗോപി, വി.എസ്. സുനില്‍കുമാര്‍, പി.എ. മാധവന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, ടി.എന്‍. പ്രതാപന്‍, സഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ. ഹരിനാരായണന്‍ എന്നിവര്‍ പങ്കെടുക്കും.
Best Blogger Tips

സമുദായ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണം - യോഗക്ഷേമ സഭ

Posted on: 08 Feb 2013


മഞ്ചേരി: സമുദായ സംഘടനാ നേതാക്കള്‍ സ്​പര്‍ധ വളര്‍ത്തുന്ന പ്രസ്താവനകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് യോഗക്ഷേമസഭ സംസ്ഥാന ജനറന്‍ സെക്രട്ടറി ടി.ആര്‍. വല്ലഭന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ അമിതമായ ഇടപെടലുകള്‍ ആശാസ്യമല്ലെന്നും യോഗക്ഷേമസഭ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വപഠന ശിബിരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ ബ്രാഹ്മണാക്ഷേപമടക്കമുള്ള പല പ്രസ്താവനകളും വസ്തുതകള്‍ മനസ്സിലാക്കാതെയുള്ളവയാണെന്നും അവയൊന്നും മാപ്പ് അര്‍ഹിക്കുന്നതല്ലെന്നും സംസ്ഥാന ജോ. സെക്രട്ടറി എം.പി. സുബ്രഹ്മണ്യന്‍ നമ്പൂതിരി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കൈപ്പള്ളി നീലകണ്ഠന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജില്ലാ നിരീക്ഷകന്‍ പി.എന്‍. രുദ്രന്‍ നമ്പൂതിരി, രാജന്‍ കുറുവ എന്നിവര്‍ ക്ലാസ്സെടുത്തു.
Best Blogger Tips

Tuesday, February 5, 2013

അറത്തില്‍ ഉപസഭ ശിബിരം



03-02-13 ല്‍ പുറച്ചേരി കല്ലംവള്ളി ഇല്ലത്ത് വച്ച് നടന്ന അറത്തില്‍ ഉപസഭ ശിബിരം, സംസ്ഥാന കോ-ഓര്ടിനെടര്‍ ശ്രീ ടി.സി.ശംഭു നമ്പുതിരി ഉദ്ഘാടനം  ചെയ്തു.   
Best Blogger Tips

Saturday, February 2, 2013

പൂക്കോട് ഉപസഭ ഏകദിന ക്യാമ്പ്

പൂക്കോട് ഉപസഭ സംഘടിപ്പിച്ച ഏകദിന ക്യാമ്പില്‍ പ്രൊ: സി. രവീന്ദ്രനഥ് എം. എല്‍.എ ക്ലാസ് നയിക്കുന്നു.
Best Blogger Tips

Blogmaster


Secretary - IT Cell, Yogakshemasabha,
e-mail - itcell.yks@gmail.com
Website - www.yogakshemasabha.org