യോഗക്ഷേമസഭ ഭൂതക്കുളം ഉപസഭയുടെ വാര്‍ഷിക പൊതുയോഗം ഭൂതക്കുളം മരങ്ങാട്ടില്ലത്ത് വെച്ച് നടന്നു. യോഗക്ഷേമസഭ കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്യ്തു.ഉപസഭാ പ്രസിഡന്റ് എസ്.രാധാകൃഷന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കേശവന്‍ നമ്പൂതിരി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.യോഗക്ഷേമസഭ കൊല്ലം ജില്ലാ സെക്രട്ടറി നാരായണന്‍ നമ്പൂതിരി,അഖിലകേരള തന്ത്രി മണ്ഡലം ജന.സെക്രട്ടറി വൈകുണ്ഡം ഗോവിന്ദന്‍ നമ്പൂതിരി,ജില്ലാ ജോ.സെക്രട്ടറി കൃഷ്ണന്‍ നമ്പൂതിരി,ജില്ലാ ജോ.സെക്രട്ടറി പ്രകാശ് നമ്പൂതിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഉപസഭയുടെ 2014-15 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി എസ്.രാധാകൃഷന്‍ നമ്പൂതിരി മാധവപ്പള്ളി ഇല്ലം (പ്രസി.),
നീലമന ഇല്ലത്ത് കെ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി(വൈസ്.പ്രസി.),മരങ്ങാട്ടില്ലത്ത് സന്തോഷ് നമ്പൂതിരി(സെക്ര.),എസ്.കൃഷ്ണ പ്രസാദ്(ജോ.സെക്ര.),കെ.നാരായണന്‍ നമ്പൂതിരി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
ഉപസഭയുടെ വനിതാവിഭാഗം പ്രസിഡന്റ് ആയി പി.ജി വിജയാംബികയെയും സെക്രട്ടറി ആയി സി.കെ ഉഷാകുമാരിയേയും ഖജാന്‍ജിയായി സാവിത്രിദേവിയേയും തിരഞ്ഞെടുത്തു.യുവജനസഭയുടെ ഭാരവാഹികളായി സുഭാഷ് നമ്പൂതിരി മരങ്ങാട്ടില്ലം(പ്രസി.),ഗോകുല്‍നാഥ് പെരിയമന ഇല്ലം(സെക്ര.),ആശിഷ് ജി.നാഥ് മാധവപ്പള്ളി ഇല്ലം(ഖജാ.) എന്നിവരേയും തിരഞ്ഞെടുത്തു.